മൂവാറ്റുപുഴ: മൃഗസംരക്ഷണ വകുപ്പ് 2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന മൃഗക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ മൂവാറ്റുപുഴ നഗരസഭ വെറ്ററിനറി പോളിക്ലിനിക്ക് കോൺഫറൻസ് ഹാളിൽ മൃഗസംരക്ഷണ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും.പെറ്റ് ഷോപ്പ് റൂൾ, മാർക്കറ്റ് റൂൾ, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിംഗ് റൂൾ, എ.ബി സി ഡോഗ് റൂൾ, പി.സി.എ ആക്ട്, പഞ്ചായത്ത് രാജ് ആക്ട് എന്നിവ സംബന്ധിച്ചാണ് ബോധവത്കരണം. ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ, മൃഗക്ഷേമ പ്രവർത്തകർ, പെറ്റ് ഷോപ്പ് ഉടമകൾ, ഡോഗ് ബ്രീ ഡേഴ്സ്, പൊതുജനങ്ങൾ എന്നിവർക്ക് സെമിനാറിൽ പങ്കെടുക്കാം. രാവിലെ 9 ന് രജിസ്ട്രേഷൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സെമിനാർ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.മറിയാമ്മ തോമസ് പദ്ധതി വിശദീകരിക്കും.