
തൃക്കാക്കര: ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ (2788 ) നേതൃത്വത്തിൽ ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ സഹകരണ ജനസേവന കേന്ദ്രം തുറന്നു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.എ മണി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.എ. അബ്ദുൾ സമദ്, കൊച്ചി നഗരസഭ കൗൺസിലർ അംബിക സുദർശനൻ, എ.ജെ. ഇഗ്നേഷ്യസ്, സി.കെ അശോകൻ, കളമശേരി നഗരസഭ കൗൺസിലർ കെ.ടി മനോജ്.കെ.വി അനിൽ കുമാർ,ബാങ്ക് സെക്രട്ടറി പി.എം. ലളിത തുടങ്ങിയവർ പ്രസംഗിച്ചു.