കോലഞ്ചേരി: ലഹരിക്കെതിരെ പെരിങ്ങാലയിൽ നടന്ന ബഹുജനറാലിയും പൊതു സമ്മളനവും അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. കുന്നത്തുനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതി, അമ്പലമേട് ജനമൈത്രി പൊലീസ്, ഐശ്വര്യ ഗ്രാമീണവായനശാല, കുടുംബശ്രീ യൂണി​റ്റുകൾ, വോയിസ് ഒഫ് പെരിങ്ങാല, ജാഗ്രതാസമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിങ്ങാല യൂണി​റ്റ്, നെല്ലിക്കാമുഗൾ,നന്മ, കാരുണ്യ റെസിഡന്റ്സ് അസോസിയേഷനുകൾ, യുവ സാംസ്‌കാരിക വേദി ,പെരിങ്ങാല ബ്രദേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് എന്നിവർ സംയുക്തമായി നടത്തിയതാണ് പരിപാടി. ബഹുജനറാലി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൾ സലാം ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരി എത്തുന്ന പുതുവഴികൾ എന്ന വിഷയത്തിൽ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി.ബേബി ക്ളാസെടുത്തു. പഞ്ചായത്ത് അംഗം എൻ.ഒ.ബാബു ,എൻ.വി.വാസു ,എൻ.എം.അബ്ദുൾ കരീം, വി.എ.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.