division-6-mrdu-

മരട്: നഗരസഭ 6-ാം ഡിവിഷൻ വാർഡ്തല സമിതിയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ കാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.ഡി. രാജേഷ് അദ്ധ്യക്ഷനായി.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, കൗൺസിലർമാരായ എ.ജെ. തോമസ്, പത്മപ്രിയ വിനോദ്, ഷീജ സാൻകുമാർ, റിനി തോമസ്, റിയാസ് കെ. മുഹമ്മദ്, സി.വി. സന്തോഷ്, എക്സൈസ് ഇൻസ്പെക്ടർ പോൾ കെ. വർക്കി, മരട് എസ്.ഐ കെ. സൈജു, സി.ഡി.എസ് പ്രസിഡന്റ് അനില, എ.ഡി.എസ് പ്രസിഡന്റ് ജിഷ അനിൽ, സിൽജു ജോസഫ്, ഫാ. ഡോമിനിക് പത്യാല, തുരുത്തി ക്ഷേത്രം ശാന്തി പ്രമോദ്, മുൻ ഇന്ത്യൻ വനിതാ ഫുട്ബാൾ താരം സി.വി. സീന, കെ. രവീന്ദ്രൻ, വ്യാപാരി വ്യവസായി യൂണിയൻ പ്രസിഡന്റ് പി.വി. ആന്റണി, ലിജി ഭരത് എന്നിവർ സംസാരിച്ചു.