
തൃക്കാക്കര: ലഹരി ഉപയോഗത്തിനെതിരെയുള്ള പൊലീസിന്റെ ആന്റി നാർകോട്ടിക് കാമ്പയിനായ 'യോദ്ധാവിന്റെ" ഭാഗമായി കൊച്ചി ഇൻഫോപാർക്കും കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സും (എസ്.ഐ.എസ്.എഫ്) ചേർന്ന് കൂട്ടയോട്ടം സംഘടിപ്പിച്ചു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.വി ബേബി ഫ്ലാഗ് ഓഫ് ചെയ്തു.
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ഇൻഫോപാർക്ക് ജീവനക്കാരും എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുമുൾപ്പടെ ഇരൂന്നൂറോളം ആളുകൾ പങ്കെടുത്തു. തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ ഷാന അബ്ദു ഉദ്ഘാടനം ചെയ്‌തു. എസ്.ഐ.എസ്.എഫ് കമാൻഡന്റ് കെ.എൻ. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഇൻഫോപാർക്ക് അഡ്മിനിസ്‌ട്രേഷൻ ജൂനിയർ ഓഫീസർ അനിൽ മാധവൻ, കൊച്ചി മെട്രോ അസിസ്റ്റന്റ് കമാൻഡന്റ് ആർ. മനോജ് എന്നിവർ സംസാരിച്ചു.
തൃക്കാക്കരയിൽ നടന്ന സമാപനച്ചടങ്ങിൽ ആന്റി നാർകോട്ടിക് റണ്ണിൽ പങ്കെടുത്തവർക്ക്സ ർട്ടിഫിക്കറ്റുകൾ നൽകി. ഇൻഫോപാർക്ക് പ്രോഗ്രസീവ് ടെക്കീസ് പ്രസിഡന്റ് അനീഷ് പന്തലാനി, ഗുരുവായൂർ മുനിസിപ്പാലിറ്റി കൗൺസിലർ ഖാലിദ് എന്നിവർ പങ്കെടുത്തു.