കൂത്താട്ടുകുളം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കാക്കൂർ സർവീസ് സഹകരണ ബാങ്ക് തിരുമാറാടിയിൽ പാഷൻ ഫ്രൂട്ട് കൃഷി ആരംഭിച്ചു. ബാങ്ക് പുതുതായി ആരംഭിക്കുന്ന പഴം,പച്ചക്കറി സംസ്കരണ യൂണിറ്റിലേക്ക് ആവശ്യമായ പാഷൻ ഫ്രൂട്ട് പഞ്ചായത്തിൽ തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി തിരുമാറാടി പഞ്ചായത്തിലെ അഞ്ചേക്കർ സ്ഥലത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നതിനായി താത്പര്യമുള്ള കർഷകരെ കണ്ടെത്തും. കൃഷിഭവനുമായി യോജിച്ച് പദ്ധതി നടപ്പാക്കും. നല്ല ഇനം പാഷൻ ഫ്രൂട്ട് തൈകൾ ബാങ്കിന്റെ നഴ്സറിയിൽ നിന്ന് വിതരണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അറിയിച്ചു. പദ്ധതിക്ക് കൃഷി വകുപ്പ് എല്ലാ സഹായവും നൽകുമെന്ന് തിരുമാറാടി കൃഷി ഓഫീസർ ടി.കെ.ജിജി അറിയിച്ചു. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ പാഷൻ ഫ്രൂട്ട് തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ.രാജ്കുമാർ. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ടി.ശശി, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ വർഗീസ് മാണി, വി. ആർ.രാധാകൃഷ്ണൻ, ബിനോയ്, പി. പി.സാജു, ടി .സി.തങ്കച്ചൻ, ബാങ്ക് സെക്രട്ടറി ടി.എസ്.ശ്രീദേവി അന്തർജനം എന്നിവർ സംസാരിച്ചു