pttm
അക്‌സർ യാസീന് പട്ടിമ​റ്റം പ്രിയദർശനി ചാരി​റ്റബിൾ ട്രസ്​റ്റിന്റെ നേതൃത്വത്തിൽ മൊമെന്റോയും ക്യാഷ് അവാർഡും വി.പി. സജീന്ദ്രൻ കൈമാറുന്നു

കിഴക്കമ്പലം: നീ​റ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ അക്‌സർ യാസീനെ പട്ടിമ​റ്റം പ്രിയദർശനി ചാരി​റ്റബിൾ ട്രസ്​റ്റ് അനുമോദിച്ചു. ഉപഹാരം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ കൈമാറി. ട്രസ്​റ്റ് ചെയർമാൻ എ.പി. കുഞ്ഞുമുഹമ്മദ്, സെക്രട്ടറി എ.എസ്. മക്കാർ കുഞ്ഞ്, ഹനീഫ കുഴുപ്പിള്ളി, വി.എം. മുഹമ്മദ്,ബാബു രാജ്, എം.പി. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.