dyfi-paravur

പറവൂർ: നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചാരണജാഥ ജില്ലാ സെക്രട്ടറി എം.ആർ.രഞ്ജിത്ത് ജാഥ ക്യാപ്ടൻ ഇ.ബി.സന്തുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് പി.ആർ.സജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ.ബോസ്, എം.എം.കരുണാകരൻ, എൽ.ആദർശ്, ലിജി ജോർജ്, പി.പി.അജിത്ത് കുമാർ, എസ്. സന്ദീപ്, ബി.എ.സന്ദീപ്, എം.രാഹുൽ, എ.ആർ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എ.സമദ് ഉദ്ഘാടനം ചെയ്തു.