
തോപ്പുംപടി: യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് ഫെല്ലോഷിപ്പ് സ്വന്തമാക്കിയ സി.എസ്. ഗായത്രിയെ കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് ആദരിച്ചു. സാമൂഹ്യ പ്രവർത്തകൻ വി.ഡി.മജീന്ദ്രൻ, മാദ്ധ്യമ പ്രവർത്തകൻ സി.എസ്.ഷിജു, ബിജു പത്മനാഭൻ, ഗായത്രിയുടെ കുടുംബാഗങ്ങൾ എന്നിവർ പങ്കെടുത്തു. കുഫോസിൽ ഫിഷറീസ് സയൻസ് വിദ്യാർത്ഥിനിയാണ് ഗായത്രി. 50 ലക്ഷം രൂപയുടേതാണ് ഫെല്ലോഷിപ്പ്.