
കൊച്ചി: കൺസ്ട്രഷൻ എക്യൂപ്‌മെൻസ് ഓണേഴ്‌സ് അസോസിയേഷൻ (സി.ഇ.ഒ.എ) സംസ്ഥാന സമ്മേളനം അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്നു. പ്രധിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എ. നാഗേഷ് , മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവർ വിവിധ ചടങ്ങുകളിൽ പങ്കെടുത്തു. ഭാരവാഹികളായി ജിജി കടവിൽ (പ്രസിഡന്റ് ), സമീർ ബാബു (സെക്രട്ടറി ) അനിൽ പൗഡിക്കോണം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് വിവിദ കമ്പനികളുടെ ആധുനിക മെഷീനുകളുടെ എക്‌സ്‌പോയും നടന്നു.