വൈപ്പിൻ: അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കുന്നതിൽ കുടുംബശ്രീ പ്രവർത്തകർക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് കെ. എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് സി.ഡി. എസിന്റെ 22-ാം വാർഷികം പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽവരെ ശക്തമായ വേരുറപ്പുള്ള കുടുംബശ്രീ കൂട്ടായ്മകൾക്ക് ശാസ്ത്രബോധം വളർത്താൻ കഴിയും.

സി.ഡി.എസ്.ചെയർപേഴ്‌സൺ ഉഷ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം.ബി.ഷൈനി, ബ്ലോക്ക് സ്ഥിരംസമിതി അംഗങ്ങളായ ഇ.കെ.ജയൻ, സുബോധ ഷാജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ.ഉണ്ണിക്കൃഷ്ണൻ, സ്ഥിരംസമിതി അംഗങ്ങളായ രാധിക സതീഷ്, സി.എച്ച്.അലി, ബിന്ദു തങ്കച്ചൻ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ഷീബ വിശ്വനാഥ്, അനിത രവി എന്നിവർ പങ്കെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മയെ പുരസ്‌കാരം നൽകി ആദരിച്ചു. സമ്മേളനത്തിനുശേഷം കുടുംബശ്രീ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.