പറവൂർ: നിയന്ത്രണംവിട്ട ഡെലിവറി പിക്കപ്പ് വാൻ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറിന് ദേശീയപാതയിൽ വള്ളുവള്ളി വളവ് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. പറവൂരിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു പിക്കപ്പ് വാൻ. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. വാഹനം മറിയുന്ന ശബ്ദംകേട്ട നാട്ടുകാരാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ കുറച്ചു സമയം ഗതാഗത തടസപ്പെട്ടു.