വൈപ്പിൻ: ഓച്ചന്തുരുത്ത് സ്‌കൂൾമുറ്റം സെന്റ് മേരീസ് എൽ.പി സ്‌കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി. വരാപ്പുഴ അതിരൂപത വികാരി ജനറൽ ഫാ.ജോസഫ് ലിക്‌സൺ അസ്‌വസ് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.റോണി ജോസഫ് മനക്കിൽ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ വി.എക്‌സ്.ആന്റണി, വിക്ടർ മരക്കാശേരി, ബോണി പള്ളത്തുശേരി, സ്വപ്‌ന കണക്കശേരി, ജീൻ സെബാസ്റ്റിൻ, മാഗി, ആൽബി കളരിക്കൽ, ആന്റണി ബാബു എന്നിവർ സംസാരിച്ചു.

ജോസഫ് അട്ടിപ്പേറ്റി, മുൻ മന്ത്രി എൽ.എം.പൈലി, അരുണാചൽ പ്രദേശിലെ ഇറ്റാനഗർ ജില്ലാ കളക്ടറും എഴുത്തുകാരനുമായിരുന്ന പി.ടി.ജോസഫ്, രാമൻകുട്ടി അച്ഛൻ എന്നിവർ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.