പറവൂർ: മുപ്പത്തടത്തെ ജലസംഭരണിയിൽ നിന്ന് തിരുവാല്ലൂർ കുന്നേൽപള്ളിക്ക് സമീപത്തെ ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിലേക്കുള്ള കുടിവെള്ള പൈപ്പ് പൊട്ടി. എരമം ഭാഗത്തെ 250 എം.എം. പൈപ്പാണ് പൊട്ടിയത്. ഇതോടെ ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളിലേക്കുള്ള പമ്പിംഗ് നിലച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇന്നും നാളെയും ദിവസങ്ങളിൽ കുടിവെള്ള വിതരണം ഇതുമൂലം തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.