padmaja

കൊച്ചി: കോർപ്പറേഷൻ 62 ാം ഡിവിഷനായ എറണാകുളം സൗത്തിന്റെ കൗൺസിലർ പദ്മജ എസ്. മേനോന്റെ ഓഫീസ് ഡോ. രാധാ മോഹൻദാസ് അഗർവാൾ എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെ എല്ലാ പദ്ധതികൾക്കും വേണ്ട മാർഗനിർദ്ദേശം പുതിയ ഓഫീസിൽ ലഭ്യമാണെന്ന് പദ്മജ എസ്. മേനോൻ പറഞ്ഞു. കൗൺസിലർമാരായ സുധ ദിലീപ്, അഡ്വ. പ്രിയ പ്രശാന്ത്, രഘുറാം പൈ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബ്രഹ്മരാജ്, അഡ്വ. കെ.എസ് ഷൈജു, ഡിവിഷനിലെ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ജയറാം, ഗീത മേനോൻ, ശോഭന ശശികുമാർ എന്നിവർ ആശംസകൾ നേർന്നു.