വൈപ്പിൻ: ഗുരുധർമ്മ പ്രചാരണസഭ മനക്കപ്പടിയിലെ യൂണിറ്റുകളുടെ സംയുക്ത യോഗവും പഠന ക്ലാസും മണ്ഡലം പ്രസിഡന്റ് ജി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ദിര ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ കൃതിയായ ഹോമമന്ത്രത്തെ ആസ്പദമാക്കി ഡോ. ഗീത സുരാജ് പഠന ക്ലാസ് നയിച്ചു. ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ അഡ്വ.പി.എം.മധു, ഇന്ദുമതി ശശിധരൻ, പി.പി.ബാബു, രത്‌നമ്മ മാധവൻ, സാവിത്രി രാജൻ, അംബിക വേണു എന്നിവർ സംസാരിച്ചു.