വൈപ്പിൻ: കുടുംബശ്രീ ജെൻഡർ വാരാഘോഷത്തോടനുബന്ധിച്ച് കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ സാമൂഹ്യ മേളയും ജെൻഡർ കാർണിവലും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ ലളിത രമേശൻ അദ്ധ്യക്ഷത വഹിച്ചു.
പൊതു ജനങ്ങളിലേക്ക് ജെൻഡർ ബോധവത്കരണം എത്തിക്കുക എന്നതായിരുന്നു കുടുംബശ്രീ സാമൂഹ്യമേള ലക്ഷ്യമിട്ടത്. വിവിധതരം ഗെയിമുകളിലൂടേയും സംരംഭമേളയിലൂടേയും കലാകായിക മത്സരങ്ങളിലൂടെയും കുടുംബശ്രീ ജെൻഡർ ഹെൽപ്പ് ഡെസ്‌ക് സ്‌നേഹിത കാമ്പയിനും ജെൻഡർ ക്വിസും സാമൂഹ്യമേളയുടെ മാറ്റുകൂട്ടി. കുഴുപ്പിള്ളി കമ്മ്യൂണിറ്റി കൗൺസിലർ ജയ സാബു, ജി.ആർ.സി ആർ.പി. ഷെബി ജിജി എന്നിവർ സംസാരിച്ചു.