കൊച്ചി: ഇന്ത്യയെ ഒന്നിപ്പിക്കാൻ ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ രാമായണത്തെ കൂട്ടുപിടിച്ചതിൽ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധിച്ചു.

രാമായണമെന്ന അതിമഹത്തായ ഇതിഹാസത്തെ വളച്ചൊടിച്ചത് ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള വിലകുറഞ്ഞ തന്ത്രമാണ്. കെ. സുധാകരൻ വിടുവായത്തം അവസാനിപ്പിക്കണം. സുധാകരന്റെ ഖേദപ്രകടനം ആത്മാർഥതയുള്ളതല്ല. ദക്ഷിണ കേരളത്തിലെ ജനങ്ങളെ അപമാനിച്ച സുധാകരന്റെ പരാമർശത്തോട് കോൺഗ്രസും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണമെന്നും വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ആവശ്യപ്പെട്ടു.