
കൊച്ചി: ഊഷ്മളമായ ബന്ധങ്ങൾ മാനേജ്‌മെന്റ് മേഖലയിൽ അതിവേഗം മുന്നേറാൻ സഹായിക്കുമെന്ന് ഹാരിസൺസ് മലയാളം സി.ഇ.ഒയും ഡയറക്ടറുമായ വെങ്കിട്ടരാമൻ ആനന്ദ് പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ ) സംഘടിപ്പിച്ച ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയിൽ 'പ്ലാന്റേഷൻ വ്യവസായത്തിൽ നിന്നുള്ള മാനേജ്‌മെന്റ് പാഠങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു വെങ്കിട്ടരാമൻ.
കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിബു പുന്നൂരാൻ, ജോയിന്റ് സെക്രട്ടറി ദിലീപ് നാരായണൻ എന്നിവർ സംസാരിച്ചു.