മട്ടാഞ്ചേരി: പനയപ്പിള്ളി അൽ മദ്റസത്തുൽ മദീനയുടെ നേതൃത്വത്തിലെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി എക്സൈസ് പ്രിവന്റീവ് ഓഫിസർ കെ.കെ.അരുൺ ഉദ്ഘാടനം ചെയ്തു.എസ്‌.പി.കരീം അദ്ധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ തൃതീപ് ചന്ദ്രൻ ലഹരി വിരുദ്ധ സമൂഹം എന്ന വിഷയത്തിൽ ക്ളാസ് നയിച്ചു. എം.ഉമ്മർ, സൈഫുദ്ദീൻ സഖാഫി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ലഹരിക്കെതിരെ പോരാടുന്ന അസി.കമ്മിഷണർ വി.ജി.രവീന്ദ്രനാഥ്, എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റൈഹാന റഹീം, മദ്റസ അദ്ധ്യാപകൻ ആദിൽ ഉസ്താദ് എന്നിവർക്ക് ഉപഹാരം നൽകി.