കൊച്ചി: സി.ഐ.ടി.യു ജില്ലാ സമ്മേളനം 19,20 തീയതികളിൽ എലൂരിൽ നടക്കും. സമ്മേളനത്തിന് മുന്നോടിയായി 17ന് വൈകിട്ട് 5ന് മട്ടാഞ്ചേരി രക്തസാക്ഷി കുടീരത്തിൽ നിന്ന് ആരംഭിക്കുന്ന പതാക ജാഥ ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. 18ന് രാവിലെ 8ന് എലൂർ റസാഖ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ എസ്. ശർമ്മ ഉദ്ഘാടനം ചെയ്യും. ഇരു ജാഥകളും 18ന് വൈകിട്ട് അഞ്ചിന് പാതാഴം കവലയിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗറിൽ എത്തിച്ചേരും. സ്വാഗത സംഘം ചെയർമാൻ എ.ഡി. സുജിൽ പതാക ഉയർത്തും.