11

തൃക്കാക്കര: സ്വകാര്യ ഹെലികോപ്ടർ കമ്പനി സർവീസിന് ഉപയോഗിച്ചതോടെ നഗരസഭയുടെ കളിസ്ഥലം താറുമാറായെന്ന് ആരോപണം. രാവിലെ ഫുട്ബാൾ കളിക്കാനാകാത്ത സ്ഥിതിയാണെന്നും കളിസ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും മൈതാന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ഹെലികോപ്ടർ ഇറക്കുന്നതിന് മുമ്പ് ഗ്രൗണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നനച്ചിരുന്നു. പിന്നീട് മദ്ധ്യഭാഗത്തേക്ക് മാത്രമാക്കി. ഹെലികോപ്ടർ സർവീസ് അവസാനിപ്പിച്ചപ്പോൾ മൈതാനം കളിക്കാൻ യോഗ്യമല്ലാത്ത സ്ഥിതിയായി. പ്രതിദിനം 20ലധികം പേരാണ് ഇവിടെ ഫുട്ബാൾ കളിക്കാൻ എത്തുന്നത്.

ഹെലികോപ്റ്റർ സർവീസ് നടത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സ്വകാര്യ കമ്പനി സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്.

ആംബുലൻസ്,ശുചിമുറി,തുടങ്ങിയ സൗകര്യങ്ങൾ ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നില്ല. യാത്രികന് അത്യാഹിതമുണ്ടായാൻ ഒരുക്കേണ്ടിയിരുന്ന സജ്ജീകരണങ്ങളും സ്വകാര്യ കമ്പനി ഒരിക്കിയിരുന്നില്ലെന്നാണ് മൈതാന സംരക്ഷണ സമിതി ആരോപിച്ചു.

നഗരസഭയുടെ കളിസ്ഥലം സ്വകാര്യ ഹെലികോപ്റ്റർ കമ്പനിക്ക് സർവീസ് നടത്തിയതുമൂലം ഗ്രൗണ്ട് ഉഴുതു മറിച്ച നെൽപാടം പോലെയായതായി

വി എം ബിനു

സെക്രട്ടറി

മൈതാന സംരക്ഷണ സമിതി