
മൂവാറ്റുപുഴ: പരാതികൾ പതലതും നൽകി. പ്രശ്നം നേരിട്ടും ഉദ്യോഗസ്ഥരുടെ ശ്രദ്ധിൽ കൊണ്ടുവന്നു. എന്നിട്ടും കാവുംപടി റോഡിലെ തകർന്ന കലുങ്ക് അറ്റകുറ്റപ്പണിക്കായി ചെറുവിരൽ പോലുമനക്കാതെ ഉദ്യോഗസ്ഥർ. നിർമ്മല ജൂനിയർ സ്കൂളിന് മുൻവശശത്തുള്ള കലുങ്ക് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇവിടം അപകട മേഖലയായെന്ന് നാട്ടുകാർ പറയുന്നു. ദിവസവും നൂറുകണക്കിന് വിദ്യാർത്ഥികളും വാഹനങ്ങളും സഞ്ചരിക്കുന്ന പാതയാണിത്. റോഡിന് സംരക്ഷണം നൽകുന്നതിനായി കെട്ടിയിരുന്ന കൽക്കെട്ടും അടുത്തിടെ തകർന്നു. ഇതോടെ അപകട സാദ്ധ്യത ഏറി.
•പ്രധാന റോഡ്
പി.ഒ ജംഗ്ഷനിൽ നിന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ കച്ചേരിത്താഴത്തേക്കുള്ള പാതയാണ് കാവുംപടി റോഡ്. പൊലീസ് സ്റ്റേഷന് സമീപത്താണ് കലുങ്ക്. നഗരത്തിൽ ഗതാഗത കുരുക്ക് വർദ്ധിക്കുമ്പോൾ വാഹനം ഇതുഴിയാണ് വഴിതിരിച്ചു വിടുന്നത്.
•കാഴ്ചമറച്ച് കുറ്റിച്ചെടി
റോഡരികിൽ കുറ്റിച്ചെടി വളർന്നതിനാൽ തകർന്ന കലുങ്കും ഓടയും ഒറ്റനോട്ടത്തിൽ സാധിക്കില്ല. ആദ്യമായി ഇതുവഴി പോകുന്നവരും അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. അപകടങ്ങൾ പതിവായതോടെ സമീപവാസികൾ റിബർ കെട്ടി അപായ സൂചന നൽകിയിട്ടുണ്ട്. ഓടയിൽ നിന്നുള്ള ദുർഗന്ധം കാൽനട യാത്രയും ദുസ്സഹമാക്കിയിട്ടുണ്ട്.