 
നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖ ഡോ. പൽപ്പു കുടുംബ യൂണിറ്റ് വാർഷികം യോഗം ബോർഡ് അംഗം പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ.കുമാരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, കെ.ജി. ജഗൽകുമാർ, കെ.ഡി.സജീവൻ, ഡി.വേണു, എ.ആർ.അമൽരാജ്, ലീല ശശി എന്നിവർ സംസാരിച്ചു. കൺവീനർ സി.കെ.മുകുന്ദാക്ഷൻ സ്വാഗതവും നിയുക്ത കൺവീനർ വിന്നി അനൂപ് നന്ദിയും പറഞ്ഞു.