
മൂവാറ്റുപുഴ: സംസ്ഥാന സാക്ഷരത മിഷൻ നടത്തി വരുന്ന പത്താംതരം ഹയർ സെക്കൻഡറി ക്ലാസുകളുടെ മൂവാറ്റുപുഴ ബ്ലോക്ക്തല ഉത്ഘാടനം ജില്ലാ പഞ്ചായതത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരത മിഷൻ അസിസ്റ്റന്റ് കോഓഡിനേറ്റർ കൊച്ചുറാണി മാത്യു മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത കലാകാരൻ സാബു ആരക്കുഴ ചടങ്ങിൽ മുഖ്യാതിത്ഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. സാറാമ്മ ജോൺ, മൂവാറ്റുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ മേഴ്സി ജോർജ്, ബ്ലോക്ക് മെമ്പറും സാക്ഷരത മിഷൻ സ്റ്റേറ്റ്തല റിസോഴ്സ് പേഴ്സൺ കെ.ജി. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. രതി, തുല്യതാ സെന്റർ കോഓഡിനേറ്റർമാരായ കെ.കെ. സുജാത, ലിറ്റി വർഗീസ് , ബ്ലോക്ക് പ്രേരക് മാസി മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് പഠിതാക്കൾ കലാപരിപാടികൾ അവതരിപ്പിച്ചു.