lourds

കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഒഫ് നഴ്‌സിംഗിൽ വിദ്യാർത്ഥി അസോസിയേഷന്റെ നേതൃത്വത്തിൽ 'ലഹരി വിമുക്ത കേരളം" ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
പൊലീസ് എസ്.ഐ ബാബു ജോൺ പി. ക്ലാസ് എടുത്തു. ലൂർദ് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ സെമിനാർ ഉദ്ഘടാനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോണി കളത്തിൽ, കോളേജ് ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ ഡിറ്റി ജോസഫ് എന്നിവർ പങ്കെടുത്തു.