protest

കൊച്ചി: സർക്കാർ മേഖലയിലെ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വിഭാഗങ്ങളിലെ ഫാം തൊഴിലാളികളുടെ ശമ്പളം പരിഷ്‌കരിച്ചപ്പോൾ കാർഷിക സർവകലാശാലയിലെ തൊഴിലാളികളെ ഒഴിവാക്കിയതിൽ കേരള അഗ്രിക്കൾച്ചറൽ വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) പ്രതിഷേധിച്ചു.

കാർഷിക സർവകലാശാല രൂപീകരിച്ചപ്പോൾ ചില സർക്കാർ ഫാമുകളും ഏറ്റെടുത്തിരുന്നു. അന്നത്തെ വ്യവസ്ഥ പ്രകാരം സർക്കാർ പുറത്തിറക്കുന്ന ഫാമുകൾ സംബന്ധിച്ച എല്ലാ ആനുകൂല്യങ്ങൾക്കും കാർഷിക സർവകലാശാലയിലെ തൊഴിലാളികൾക്കും അർഹതയുണ്ട്. ഇതുവരെ പാലിക്കപ്പെട്ടിരുന്ന വ്യവസ്ഥ ശമ്പള പരിഷ്‌കരണ ഉത്തരവിൽ ഒഴിവാക്കിയത് തൊഴിലാളി വിരുദ്ധമാണെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.തമ്പി കണ്ണാടൻ പറഞ്ഞു.