
തോപ്പുംപടി: ബസുകളുടെ മത്സരയോട്ടത്തിൽ ജീവൻപൊലിഞ്ഞ ഇടക്കൊച്ചി സ്വദേശി ലോറൻസ് വർഗീസിന്റെ ഘാതകനായ ബസ് ഡ്രൈവറെ 9 ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ വൻപ്രതിഷേധം. കെ.എൽ.സി.എ കൊച്ചി രൂപത തോപ്പുംപടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ലോറൻസിന്റെ മക്കളായ അന്നയും അഞ്ചുവും പങ്കെടുത്തു. തോപ്പുംപടി കാത്തലിക്ക് സെന്ററിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി ഫാ.സണ്ണി ആട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
യോഗം കൗൺസിലർ ഷീബാ ഡുറോം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് പൈലി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.ആന്റണി കുഴിവേലിൽ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, കൗൺസിലർ ജീജ ടെൻസൻ, അഞ്ജു ലോറൻസ്, അലക്സാണ്ടർ ഷാജു, സജി കുരിശുങ്കൽ, സിന്ധു ജസ്റ്റസ്, വിദ്യ ജോസഫ്, ജെസി കണ്ടനാംപറമ്പിൽ, സെബാസ്റ്റിൻ കെ.ജെ. എന്നിവർ പ്രസംഗിച്ചു.