
പള്ളുരുത്തി: എസ്.എൻ.ഡി.പി. യോഗം കൊച്ചി യൂണിയൻ വനിതാസംഘം പ്രവർത്തക കൺവെൻഷൻ യൂണിയൻ പ്രസിഡന്റ് എ.കെ.സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി കിഷോർ, സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി, സി.ജി.പ്രതാപൻ,പി.കെ. ബാബു, അർജുൻ അരമുറി, സൈനി പ്രസാദ്, പ്രഭാവതി തങ്കപ്പൻ, ബീന അജയകുമാർ, സീന സത്യശീലൻ തുടങ്ങിയവർ സംബന്ധിച്ചു.