
കളമശേരി: 'കൃഷിക്കൊപ്പം കളമശേരി"യുടെ ഭാഗമായി രൂപീകരിച്ച എസ്.എച്ച്.ജി ഗ്രൂപ്പുകൾക്കുള്ള എകദിന കാർഷിക ശില്പശാല വട്ടേക്കുന്നം എൻ.എസ്.എസ് ഹാളിൽ നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജെ.ഇഗ്നേഷ്യസ്, കൗൺസിലർമാരായ കെ.യു സിയാദ്, ബിന്ദു മനോഹരൻ, സലീം പതുവന തുടങ്ങിയവർ സംബന്ധിച്ചു.