അങ്കമാലി: തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായി നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ് ക്യാപ്ടനും പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ മാനേജരും ജില്ലാ കമ്മിറ്റി അംഗം അനില ഡേവിഡ് വൈസ് ക്യാപ്ടനുമായി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥ സമാപിച്ചു. സമാപന സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ പി.കെ.ശരത് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗീസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.യു.ജോമോൻ, സച്ചിൻ ഐ.കുര്യാക്കോസ്, റോജിസ് മുണ്ടപ്ലാക്കൽ, അനില ഡേവിഡ്,​ജിബിൻ വർഗീസ്,​ ടി.ഡി. ഡിജിൻ എന്നിവർ സംസാരിച്ചു.