അങ്കമാലി: പൊതുശ്മശാനം പൂർത്തീകരിച്ച് എത്രയും വേഗം തുറക്കുക. കുടുംബശ്രീയോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണ അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയും ഹരിതകർമ്മ സേനാ പ്രവർത്തനവും അട്ടിമറിക്കുവാനുള്ള നീക്കം അവസാനിപ്പിക്കുക, കാർഷിക ചന്ത തുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം കറുകുറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകുറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.തുളസി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി.വി.ടോമി അദ്ധ്യക്ഷനായി. എൽ.ഡി.എഫ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ജോണി മൈപ്പാൻ, കെ.പി.റെജീഷ്, കെ.പി.അനീഷ്, കെ.കെ.ഗോപി, എൻ.സി.പി ജില്ലാ കമ്മിറ്റി അംഗം ടോണി പറപ്പിള്ളി, കെ.ആർ.ബാബു, രംഗമണി വേലായുധൻ, മേരി ആന്റണി എന്നിവർ സംസാരിച്ചു.