കാലടി: യു.ഡി.എഫ് ഭരിക്കുന്ന മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ എൽ.ഡി.എഫി ന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ കെ.എൻ.ചന്ദ്രൻ അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ, ഇ.ടി.പൗലോസ്, സി.പി.ജോസഫ്, പി.സി.സജീവ്, ആന്റണി കിടങ്ങേൻ, പി.എ.വർഗീസ്, ആനി ജോസ്, വിജി രജി, പി.ജെ.ബിജു, റിജോ എന്നിവർ സംസാരിച്ചു.