അങ്കമാലി: നാഷണൽ ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് കേരള ശാഖയുടെ നേതൃത്വത്തിൽ ലോക വൈറ്റ് കെയ്ൻ ദിനത്തോടനുബന്ധിച്ച് അങ്കമാലിയിൽ വെള്ള വടി പരിശീലനവും റാലിയും സംഘടിപ്പിച്ചു. അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു റാലി ഉദ്ഘാടനം ചെയ്തു. അങ്കമാലി സി.ഐ പി.എ.ബൈജു, നഗരസഭാ കൗൺസിലർമാർ, പൊതുപ്രവർത്തകർ, കാലടി ശ്രീശങ്കര കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, എൻ.എഫ്.ബി അംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു. വെള്ള വടി ഉപയോഗത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എൻ.എഫ്.ബി വൈസ് പ്രസിഡന്റ് കെ.പി.സാലി ക്ലാസെടുത്തു.എൻ.എഫ് .ബി പ്രസിഡന്റ് വി.ജി.അംബുജാക്ഷനും ജനറൽ സെക്രട്ടറി കെ.പി.സുധനും റാലിക്ക് നേതൃത്വം നൽകി.