അങ്കമാലി: മൂക്കന്നൂർ പഞ്ചായത്ത് 14ാം വാർഡിൽ കാട്ടാമ്പിള്ളി ശ്രീഭദ്രകാളിക്ഷേത്രത്തിന് സമീപം മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. റോജി എം. ജോൺ എം.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആൻറു, വാർഡ് അംഗം പോൾ പി.ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാധാക്യഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കെ.വി.ബിബീഷ്, എൻ.ഒ. കുരിയാച്ചൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം.വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ.തരിയൻ, നൈജോ പുളിക്കൽ, എം.എസ്.ബാബു എന്നിവർ സംസാരിച്ചു.