അങ്കമാലി: അങ്കമാലി യൂദാപുരം ഇടവകയിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചു. അങ്കമാലി അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ബി.ആർ.ശ്രീലേഖ ഉദ്ഘാടനം നിർവഹിച്ചു. റെക്ടറും വികാരിയുമായ ഫാ.സെബാസ്റ്റ്യൻ കറുകപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സഹ.വികാരി ഫാ.സിബിൻ നെല്ലിശേരി, സിസ്റ്റർ റോസ് മെറ്റി, പരിസ്ഥിതി കമ്മീഷൻ വരാപ്പുഴ അതിരൂപത സെക്രട്ടറി അഡ്വ.സറീന ജോർജ്, ജനറൽ സെക്രട്ടറി ഹെർബർട്ട് ജെയിംസ്, കൈക്കാരന്മാരായ കിഷോർ പാപ്പാളി, വില്യം പ്ലാസിഡ്, സ്‌റ്റീഫൻ പഴമ്പിള്ളി, സ്റ്റീഫൻ പഴങ്ങാട്ട്, ഒ.ജി.കിഷോർ തുടങ്ങിയവർ സംസാരിച്ചു.