കാലടി: മലയാറ്റൂർ ഗവ.എൽ.പി സ്കൂളിൽ ഭക്ഷ്യദിനം ആചരിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നുണ്ടാക്കിയ വിവിധ ഭക്ഷണങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ഉമാകൃഷ്ണൻ ആരോഗ്യ ക്ലാസെടുത്തു.
ഹെഡ്മിസ്ട്രസ് പി.ഐ.സീന, എം.എസ്.ശ്രീജ, പി.ടി.എ പ്രസിഡന്റ് ഷീജ ബിനു , ജെയ്നി ജോസ്, സാലി പോൾ, കെ.ടി.ആതിര, എസ്. സംഗീത, എൻ.കെ.ശാന്തിനി, സി.പി.ബേബി എന്നിവർ പങ്കെടുത്തു.