പറവൂർ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പറവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ നടത്തി. കെ.രമ ഉദ്ഘാടനം ചെയ്തു. എം.എ.രശ്മി അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ഷൈല, എം.ആർ.റീന, അനിത തമ്പി, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു.