
മുവാറ്റുപുഴ: വെറ്ററിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന മൃഗക്ഷേമ ബോധവത്ക്കരണ സെമിനാർ ശ്രദ്ധേയമായി. സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. തെരുവ് നായ്ക്കൾക്ക് വേണ്ടി ജില്ലാതലത്തിൽ ഷെൽട്ടർ ആരംഭിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും വടവുകോട് ,മുളന്തുരത്തി ബ്ലോക്ക് പഞ്ചായത്തുകളിൽ തെരുവ് നായക്കളുടെ പ്രജനന നിയന്ത്രണ പരിപാടി ഉടൻ ആരംഭിക്കാനാകുമെന്നും ഉല്ലാസ് തോമസ് പറഞ്ഞു. വളർത്തുനായ്ക്കളുടെ പ്രതിരോധ കുത്തിവെയ്പ്പും ലൈസൻസിംഗും നൂറ് ശതമാനം പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പെറ്റ് ഷോപ്പുകളുടെ ലൈസൻസിംഗിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണം. ത്രിതല പഞ്ചായത്തുകളുടെയും ഉദ്യോഗസ്ഥരുടെയും ഒറ്റക്കെട്ടായ പരിശ്രമത്തിലൂടെ തെരുവ് നായക്കളുടെ പ്രജനനം നിയന്ത്രിക്കാനകുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത ലഹിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജു, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ അജിമോൻ എന്നിവർ സംസാരിച്ചു. മൃഗക്ഷേമ സെമിനാറിൽ മൃഗസംരക്ഷണ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോക്ടർ ബേബി ജോസഫ് ക്ലാസുകൾ നയിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ.പി.എം. രചന, മൂവാറ്റുപുഴ വെറ്റിനറി പോളി ക്ലിനിക് സീനിയർ വെറ്ററിനറി സർജൻ ഡോ. പി.എസ് ഷമീം അബൂബക്കർ എന്നിവർ സംസാരിച്ചു.
ReplyReply allForward