പറവൂർ: തിരുവാലൂർ ജ്ഞാനസാഗരം വായനശാലയുടെ ആഭിമുഖ്യത്തിൽ വിമുക്തി ക്ലബ് രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.വി.പോൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ്, എം.ആർ.രാധാകൃഷ്ണൻ, കെ.ആർ.രാമചന്ദ്രൻ, വിജി സുരേഷ്, കെ.ആർ.ബിജു, പി.എസ്.അനിൽ തുടങ്ങിയവർ സംസാരിച്ചു. ആലുവ വെസ്റ്റ് എസ്.ഐ.അരുൺദേവ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരവാഹികളായ പി.എം. മനാഫ് (ചെയർമാൻ), കെ.വി.പോൾ (ജനറൽ കൺവീനർ), പി.എസ്. അനിൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.