p-jayarajan
മാഞ്ഞാലിയിൽ പ്രവർത്തിക്കുന്ന ഖാദി യൂണിറ്റിൽ ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ സന്ദർശിക്കുന്നു

പറവൂർ: മാഞ്ഞാലിയിൽ പ്രവർത്തിക്കുന്ന ഖാദി യൂണിറ്റിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിച്ചതായി സ്ഥലം സന്ദർശിച്ച ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. പത്ത് പുതിയ തറികൾ അടിയന്തിരമായി ഇവിടെ അനുവദിക്കും. യൂണി​റ്റി​ന്റെ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതി​ന് തൊഴി​ലാളി​കൾക്ക് പരിശീലനം നൽകി സ്ഥിരം നിയമനം നൽകും. യൂണിറ്റിലെ അധികമായി കിടക്കുന്ന സ്ഥലത്ത് ഏത്തക്കായ, മരച്ചീനി, ചക്ക തുടങ്ങിയ കാർഷിക വിളകൾ ഉത്പാദിപ്പിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കുള്ള യൂണിറ്റ് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമെന്നും പി. ജയരാജൻ പറഞ്ഞു. ഖാദി ബോർഡ് സെക്രട്ടറി ഡോ. രതീഷ്, കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മേനാച്ചേരി എന്നിവരും ജയരാജനോടൊപ്പമുണ്ടായിരുന്നു.