കളമശേരി: ഇടത് ഭരണമുള്ള ഏലൂർ നഗരസഭയിൽ ഇന്നലെ അടിയന്തര കൗൺസിൽ വിളിച്ച് അഞ്ച് അജൻഡ പാസ്സാക്കാനുള്ള തീരുമാനത്തിൽ എൻ.ഡി.എ കൗൺസിലർമാർ വിയോജിപ്പ് രേഖപ്പെടുത്തി. അഞ്ചിൽ നാലും അപ്രധാന വിഷയങ്ങളാണെന്നും അടിയന്തര കൗൺസിൽ വിളിക്കുന്നതിന്റെ പ്രാധാന്യം കളഞ്ഞുകുളിക്കരുതെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എസ്. ഷാജി പറഞ്ഞു.
പി.ബി. ഗോപിനാഥ്, കെ.എൻ. അനിൽകുമാർ, ചന്ദ്രികാ രാജൻ, കൃഷ്ണപ്രസാദ്, എസ്. ഷാജി, എൽ.ജെ.ഡി അംഗം സാജു വടശേരി എന്നിവരാണ് വിയോജനക്കുറിപ്പ് നൽകിയത്. കൗൺസിൽ അത് അംഗീകരിച്ച് ഭൂരിപക്ഷം ഉപയോഗിച്ച് അജൻഡ പാസ്സാക്കി. ക്ഷേമ പെൻഷൻ പോലുള്ള പ്രധാന വിഷയങ്ങൾ ഉണ്ടായതിനാലാണ് അജൻഡ പാസ്സാക്കിയതെന്ന് ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.