കുറുപ്പംപടി: മീമ്പാറ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. അസോസിയേഷൻ പ്രസിഡന്റ്

ടി. കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജോബി മാത്യു, സോമി ബിജു, സാജു വർഗീസ്, ജേക്കബ് കുര്യൻ, ഗംഗാധരൻ, അയ്യപ്പൻ എന്നിവർ നേതൃത്വം നൽകി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ പെരുമ്പാവൂർ ഏരിയാ പ്രസിഡന്റ്‌ ഡോ.എലിസബത്ത്, സോണൽ സെക്രട്ടറി ഡോ. ജോയ്‌സ് കെ.ജോർജ്, ഡോ. ആനന്ദ് എന്നിവർ ലഹരിവിരുദ്ധ ക്ലാസെടുത്തു.