കൂത്താട്ടുകുളം: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കൂത്താട്ടുകുളം ടൗൺ പള്ളിയിൽ വി.യൂദാശ്ലീഹായുടെ നൊവേനത്തിരുന്നാൾ ഇന്ന് മുതൽ 28 വരെ നടത്തും. ഇന്ന് കൊടിയേറ്റ് വിശുദ്ധ കുർബാന പാല രൂപത വികാരി ജനറൽ മോൺ.ജോസഫ് കണിയോടിക്കൽ അർപ്പിക്കും.1001 എണ്ണത്തിരികൾ തെളിക്കും. തിരുന്നാൾ ദിവസങ്ങളിൽ രാവിലെ 5.30,7,10.30, വൈകിട്ട് 5 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന, വാഴ്‌വ്, 6.15 ന് 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷ എന്നിവയുണ്ടാവും. പ്രധാന തിരുന്നാൾ ദിനമായ ഒക്ടോബർ 28 ന് രാവിലെ 7 മുതൽ നെയ്യപ്പ നേർച്ചയും വിശുദ്ധ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യവുമുണ്ടാകുമെന്ന് വികാരി ഫാ.സിറിയക്ക് തടത്തിൽ സഹവികാരി ഫാ.ബിനോയി കിഴക്കേപ്പറമ്പിൽ എന്നിവർ അറിയിച്ചു.