r

കുറുപ്പംപടി : മുടക്കുഴ ഗ്രാമ പഞ്ചായത്ത് സാമൂഹ്യ സുരക്ഷ മേളയുടെ ഭാഗമായി എല്ലാ കുടുംബശ്രീ പ്രവൃത്തകർക്കും രജിസ്ടേഷന് ഓൺലൈൻ ക്യൂ ആർ കോഡ് സംവിധാമൊരുക്കി. മുടക്കുഴ സി.ഡി.എസ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ഇനി മുതൽ ഓൺലൈനിലൂടെയായിരിക്കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ദീപ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.പി. അവറാച്ചൻ, പഞ്ചായത്തംഗങ്ങളായ ജോസ്.എ. പോൾ, കെ.ജെ. മാത്യു, വത്സ വേലായുധൻ, സോമി ബിജു, അനാമിക, ഡോളി ബാബു, രജിത ജയ്മോൻ ,ഷിജി ബെന്നി എന്നിവർ പ്രസംഗിച്ചു.