പെരുമ്പാവൂർ: മുടക്കുഴ പാടശേഖരത്തിലെ നെൽക്കൃഷി വിത്തിറക്കൽ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് നിർവഹിച്ചു. ഭരണ സമിതി അംഗം പി.ഒ. ബെന്നി, ബാങ്ക് സെക്രട്ടറി മേഴ്സി പോൾ, എം.ഐ. ഏല്യാമ്മ, ബിന്ദു അനിൽ, വി.ടി. പത്രോസ് എന്നിവർ പ്രസംഗിച്ചു. മുടക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് കൃഷി.