പെരുമ്പാവൂർ: കേരള പവർ വർക്കേഴ്സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൻമാരെ പങ്കെടുപ്പിച്ച് മുൻ വൈദ്യുതി വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി ഏലിയാസ് കാരിപ്ര അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ.ജി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അലി അറയ്ക്കപ്പടി, പി.ഐ. അബ്ദുൽ കരീം, ഇബ്രാഹിം, എൽദോ പോൾ, നാസർ കരുവേലി, എം.എം.വിൽസൻ, എം.എം.അലിയാർ, എം.യു.നൗഷാദ്, എം.എം. ജലാൽ തുടങ്ങിയവർ സംസാരിച്ചു.