t

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ഡോക്ടർമാരുടെയും അനുബന്ധ ജീവക്കാരുടെയും സേവനം ഉറപ്പാക്കുക, സ്വകാര്യ ലാബുകളെയും ആശുപത്രികളെയും സഹായിക്കുന്ന അധികൃതരുടെ നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിക്ക് മുൻപിൽ ധർണ നടത്തി.

ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. ജോ.സെക്രട്ടറി ജിഷ്ണു തങ്കപ്പൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.കെ.ജയേഷ്,​ സംസ്ഥാന കമ്മറ്റിയംഗം ആൽവിൻ സേവ്യർ, എം.ആർ.സുർജിത്ത്, കെ.കെ. സന്തോഷ്, എസ്.എ. ഗോപി, ജിഷ പ്രതാപൻ, എ.ആർ.പ്രസാദ്, പി.ബി. വേണുഗോപാൽ, സുജിത്ത് പഴയകോവിൽ, പി.ആർ. തങ്കപ്പൻ എ.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.