വൈപ്പിൻ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ജനമനസാക്ഷി ഉണർത്താൻ എടവനക്കാട് ഇക്ബാൽ സ്മാരക വായനശാലാ പ്രവർത്തകർ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂരിലെ നരബലികൾ നവോത്ഥാനകേരളത്തിൽ ഇനി ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പി. എൻ. തങ്കരാജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വായനശാലാ പ്രസിഡന്റ് ബേസിൽ മുക്കത്ത് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻജോയ് നായരമ്പലം മുഖ്യപ്രഭാഷണം നടത്തി. ദാസ് കോമത്ത്, സെക്രട്ടറി എൻ.എ.ബിനോയ്, എം.ഡി.ജിബിൻ,തോമസ് നെടുനിലത്ത് എന്നിവർ സംസാരിച്ചു.