valakam
കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വാളകത്ത് പഞ്ചായത്തു ഓഫിസിനു സമീപം മരം വീണുകിടക്കുന്നു

മൂവാറ്റുപുഴ: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ വാളകം പഞ്ചായത്തു ഓഫിസിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു. അര മണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്. നാഷണൽ ഹൈവേയോട് ചേർന്നു അപകടകരമായ അവസ്ഥയിൽ നിന്ന മരം വെട്ടി മാറ്റാൻ നിരവധി തവണ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അലംഭാവം കാട്ടിയതാണ് അപകടത്തിന് കാരണം എന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാൻ പറഞ്ഞു . ഇതിനെതിരെ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിനോ കെ. ചെറിയാൻ ആവശ്യപ്പെട്ടു. മരംവീണ് വൈദ്യുത ലൈൻ കമ്പി പൊട്ടി റോഡിൽ പതിച്ചു. തലനാരിഴയ്ക്കാണ്‌ വലിയ ദുരന്തംഒഴിവായത്. ഒരുപാട് വർഷം പഴക്കമുള്ള അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ എത്രയും വേഗം മുറിച്ച് മാറ്റാൻ ഉദ്യോഗസ്ഥർ മുൻ കൈയെടുക്കണമെന്നും പഞ്ചായത്തു പ്രസിഡന്റ് ആവശ്യപ്പെട്ടു.